കര്‍ക്കിടക മാസത്തെകുറിച്ച് അറിയേണ്ടതെല്ലാം ഔഷധ കഞ്ഞി, പഞ്ചകര്‍മ്മ സുഖചികിത്സാ

കര്‍ക്കിടക മാസത്തെകുറിച്ച് അറിയേണ്ടതെല്ലാം ഔഷധ കഞ്ഞി, പഞ്ചകര്‍മ്മ സുഖചികിത്സാ

ആയുര്‍വേദ പ്രകാരം ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുവും പഞ്ചമഹാഭൂതങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചവ ആകുന്നു . അതില്‍ നമ്മുടെ ശരീരവും ഉള്‍പ്പെടും. നമ്മുടെ ശരീരത്തില്‍ പ്രധാനമായും മൂന്ന് ദോഷങ്ങള്‍ ഉണ്ട്. ഇവയുടെ പേര് ത്രി ദോഷം എന്ന് ആണെങ്കിലും ഇവ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ഒരു ആനുപാതത്തില്‍ നിന്നും ഇവയുടെ അളവ് കൂടിയാലോ കുറഞ്ഞാലോ അത് നമ്മള്‍ക്ക് അസുഖം ഉണ്ടാക്കും. കുറച്ചു കൂടി വിശദമായി പറഞ്ഞാല്‍ ഈ ത്രി ദോഷങ്ങളായ വാത, പിത്ത, കഫാ എന്നിവ നമ്മുടെ ശരീരത്തിലെ ആവശ്യമായ പല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ സഹായിക്കുന്നവ ആണ്. അപ്പോള്‍ അവയുടെ അളവ് അധികം ആയാല്‍ ഇതിന്‍റെ അതിപ്രവര്‍ത്തി മൂലം ഉണ്ടാകുന്ന അസുഖങ്ങളും, കുറഞ്ഞാല്‍ തന്മൂലം അത്തരം പ്രവര്‍ത്തനങ്ങള്‍ ശരിയായിട്ട് നടക്കാത്തത് കാരണവും അസുഖങ്ങള്‍ ഉണ്ടാകുന്നു.

പഞ്ചമഹാഭൂതങ്ങള്‍ ഭൂമി, ആകാശം, തീ, വായു, ജലം എന്നിവയാണ് . ആയുര്‍വേദത്തില്‍ 6 ഋതുകളെ പറ്റിയും പറയുന്നു . 2 മാസങ്ങള്‍ ചേരുന്നത് ആണ് ഒരു ഋതു . ശിശിര, വസന്ത, ഗ്രീഷ്മ, വര്‍ഷ, ശരത്ത്, ഹേമന്ത എന്നിവയാണ് 6 ഋതുക്കള്‍ .

നമ്മുക്ക് തന്നെ അറിയാം ഓരോ മാസവും പ്രകൃതിയില്‍ കാലാവസ്ഥ ഉള്‍പ്പടെ ഉള്ള മാറ്റങ്ങള്‍ സംഭാവിയ്ക്കാറുണ്ട് . നേരത്തെ പറഞ്ഞ പോലെ പ്രകൃതിയും മനുഷ്യ ശരീരവും ഉണ്ടാക്കിയത് പഞ്ചമഹാഭൂതങ്ങള്‍ കൊണ്ട് ആണല്ലോ, ആയതിനാല്‍ നമ്മുടെ ശരീരത്തില്‍ ഓരോ മാസങ്ങളിലും ഓരോ ഋതുകളിലും പ്രകൃതിയെ പോലെ മാറ്റങ്ങള്‍ സംഭാവിയ്ക്കാരുണ്ട്.

ഓരോ ഋതുക്കളിലും നമ്മുടെ ശരീരത്തിലെ ത്രി ദോഷങ്ങള്‍ ആയ വാത, പിത്ത, കഫാ സന്തുലിതമായ അവസ്ഥയ്ക്ക് മാറ്റം സംഭവിയ്ക്കുന്നു . മുന്‍പ് പറഞ്ഞ പോലെ ഇവയുടെ സന്തുലിതമായ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായാല്‍ അത് ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കും .

ശരീരത്തിലെ ത്രി ദോഷങ്ങളുടെ അളവ് നിയന്ത്രിയ്കക്കുന്നതിനായി 2 രീതികള്‍ ഉണ്ട് . ഒന്ന് ശമന ചികിത്സ ഇവിടെ നമ്മള്‍ ദോഷങ്ങളെ മരുന്നുകള്‍ ഉപയോഗിച്ച് ശമിപ്പിച്ചു അവയുടെ പൂര്‍വ അവസ്ഥയിലേയ്ക്ക് കൊണ്ട് എത്തിയ്ക്കുന്നു . രണ്ട് ശോധന ചികിത്സ ഇവിടെ നമ്മള്‍ അളവില്‍ കൂടിയ ദോഷങ്ങളെ ശരീരത്തില്‍ നിന്നും പപഞ്ചാകര്‍മ്മ ചികിത്സ ഉപയോഗിച്ച് ശരീരത്തില്‍ നിന്നും പുറത്താക്കുന്നു അത് വഴി ദോഷങ്ങളുടെ സന്തുലിതമായ അവസ്ഥയെ തിരിച്ച് എത്തിയ്ക്കുന്നു .

കര്‍ക്കടക മാസം എന്നത് ഗ്രീഷ്മ ഋതുവിലെ അവസാന ഭാഗമായ ആശാട മാസവും വര്‍ഷ ഋതുവിന്‍റെ തുടക്കമായ ശ്രവണം മാസവും ചേര്‍ന്നത്‌ ആണ് . ഈ സമയത്ത് പഞ്ചകര്‍മ്മ സുഖചികിത്സ നടത്തുന്നതിന് പിന്നില്‍ ഉള്ള ലക്‌ഷ്യം നമ്മള്‍ അളവില്‍ കൂടിയ ദോഷങ്ങളെ ശരീരത്തില്‍ നിന്നുംപുറത്താക്കി അത് വഴി ദോഷങ്ങളുടെ സന്തുലിതമായ അവസ്ഥയെ തിരിച്ച് എത്തിയ്ക്കുക എന്നത് തന്നെ.

 

പഞ്ചകര്‍മ്മ ചികിത്സ തുടങ്ങുനതിന് മുന്‍പായി അഭ്യംഗം, സ്വേദനം എന്നി കര്‍മ്മങ്ങള്‍ ചെയ്യണ്ണം. വര്‍ദ്ധിച്ചു സ്വസ്ഥാനം വിട്ട് മറ്റ് സ്ഥലങ്ങളില്‍ പോയ ദോഷങ്ങളെ അവിടെ നിന്നും തിരിച്ച് കോഷ്ടത്തില്‍ എത്തിയ്ക്കാന്‍ ഇതു സഹായിക്കും. ഈ കര്‍മ്മങ്ങള്‍ ചെയ്ത ശേഷം വമനം , വിരേചനം, ബസ്തി , നസ്യ , രക്ത മോക്ഷണം എന്നീ പഞ്ചാകര്‍മ്മങ്ങള്‍ ചെയ്യാവുന്നതാണ് . ഇതില്‍ വമനം ഛര്‍ദിപ്പിച്ചു ദോഷങ്ങളെ ശരീരത്തിന്‍റെ ഉര്‍ധ്വഭാഗത്തിലൂടെ പുറത്താക്കുന്ന രീതിയും. വിരേചനം വിരേച്ചിപ്പിച്ചു അധോഭാഗങ്ങളിലൂടെ ദോഷങ്ങളെ പുരതാക്കുന്ന രീതിയും ആണ്. ശരീരത്തിന്റെ ദുര്‍മേദസ് അകറ്റുന്നതിനും പേശികളുടെയും ഞരമ്പുകളുടെയും പുഷ്ടിയ്ക്കും ശരിയായ രക്തചംക്രമണത്തിനും കര്‍ക്കിടക സുഖ ചികിത്സ സഹായകമാകും .

ആഹാരം, വിഹാരം, ഔഷധം എന്ന് ഈ മൂന്ന് കാര്യങ്ങള്‍ നമ്മുടെ ശരീരത്തിലെ ദോഷങ്ങളെ നിയന്ത്രിയ്ക്കാനുള്ള കഴിവുണ്ട് . അത് കൊണ്ട് തനെയാണ്‌ കര്‍ക്കിടക മാസത്തിലെ ഔഷധ കഞ്ഞിയ്ക്ക് പ്രാധാന്യം ഉണ്ട്. മുക്കുറ്റി, കൃഷ്ണക്രാന്തി, പൂവാംകുറുന്തല്‍, മുയല്‍ച്ചെവിയന്‍, നിലംപാല, നിലപ്പന, വള്ളിയുഴിഞ്ഞ എന്നിങ്ങനെയുള്ള ഇരുപത്തിയെട്ടില്‍പ്പരം ഔഷധച്ചെടികള്‍ സമൂഹലം അരച്ചെടുത്ത നീരില്‍ പച്ചരി തിളപ്പിച്ച് തേങ്ങാപ്പാലും ജീരകവും ഇന്തുപ്പും ചേര്‍ത്ത് ആണ് ഔഷധ കഞ്ഞി ഉണ്ടാക്കുനത് . ഉലുവാകഞ്ഞിയും, കുറുന്തോട്ടിവേര്, ജീരകം, പഴുക്കപ്ലാവിലഞെട്ട് ഇവആട്ടിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് ഞവരഅരിയില്‍ കഞ്ഞി വച്ച് കുടിയ്ക്കുനതും സര്‍വ്വരോഗശമനത്തിനും പോഷകശോഷണത്തിനും ജീവനഷ്ടത്തിനും പരിഹാരമാണ്.

കൊടിയാഴ്ചകളായ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇലക്കറി കഴിയ്യ്ക്കുന്നതും ഉത്തമമാണ്. താള്, തകര, പയറ്, ഉഴുന്ന്, മത്തന്‍, കുമ്പളം, ചീര, തഴുതാമ, തുടിപ്പന്‍, പൊന്നാരിയില എന്നിങ്ങനെ പത്തിലക്കറികള്‍ കര്‍ക്കിടകത്തില്‍ ജീവകനഷ്ടം പരിഹരിക്കുന്നതിന് ഉത്തമമാകുന്നു. എന്നാല്‍ മുരിങ്ങയില കര്‍ക്കിടകത്തില്‍ നിഷിദ്ധമാണ്. പത്തിലയുടെ ഗുണവും നല്‍കുന്ന താള് അതിവിശേഷമെന്ന് കരുതപ്പെടുന്നു.

 

പണ്ടത്തെ തലമുറയിലെ സ്ത്രീകള്‍ കര്‍ക്കിടക മാസത്തില്‍ കുളി കഴിഞ്ഞ് വന്നാല്‍ ദശപുഷ്പം ചൂടുന്നത് പതിവായിരുന്നു . കൃഷ്ണക്രാന്തി, കറുക, മുയല്‍ച്ചെവിയന്‍, തിരുതാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാംകുറുന്തല്‍, മുക്കുറ്റി, വള്ളിയുഴിഞ്ഞ എന്നിങ്ങനെ പത്ത് ഔഷധപുഷ്പങ്ങള്‍ ഓരോന്നും ഓരോ ദിവസവും എന്നാണ് കണക്ക്. മാത്രമല്ല കര്‍ക്കിടക മാസത്തിലെ അവസാന ദിവസം ഗൃഹത്തിലെ അഴുക്കും പൊടിയും ചിലന്തിവലകളുമെല്ലാം അടിച്ചു തൂത്തുവാരി പടിക്കുപുറത്ത് കൊണ്ടുപോയിക്കളഞ്ഞ് ചാണകവെള്ളവും മഞ്ഞള്‍ അരച്ചതും ചേര്‍ത്തിളക്കി ഗൃഹവും പരിസരവും തളിച്ച് ശുദ്ധിവരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here